astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അർത്ഥവത്തായ ആശയങ്ങൾ, കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യും, സംയുക്ത സംരംഭത്തിൽ പങ്കുചേരും.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ, തൊഴിൽ മാറ്റത്തിനു പരിശ്രമിക്കും, മറ്റുള്ളവർക്ക് ആശ്രയം നൽകും.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വാഹനയാത്രയിൽ ശ്രദ്ധ വേണം, അവസരങ്ങൾ ഉയർച്ച നൽകും, പുതിയ കർമ്മമേഖലയ്ക്ക് തുടക്കം.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വന്തം ചുമതലകൾ നിറവേറ്റും, വിദേശയാത്ര സഫലമാകും, മാറ്റങ്ങൾ ഉൾക്കൊള്ളും.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിരീക്ഷണങ്ങളിൽ വിജയിക്കും,. അനുകൂലമായ മാറ്റം, സൽകർമ്മങ്ങൾ ചെയ്യും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലാഭശതമാനവ്യവസ്ഥയിൽ തൊഴിൽ ചർച്ചകളിൽ പുരോഗതി, വ്യകതിപ്രഭാവം വർദ്ധിക്കും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സത്കീർത്തി ഉണ്ടാകും, അനാവശ്യമായ ആധി ഒഴിവാക്കും, ലക്ഷ്യപ്രാപ്തി നേടും.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ക്രയവിക്രയങ്ങളിൽ ശ്രദ്ധവേണം. ദൗത്യങ്ങൾ കൃത്യതയോടെ ചെയ്യും, ആഹോരാത്രം പ്രവർത്തിക്കും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
യാത്രാക്‌ളേശം ഒഴിവാക്കും, ആത്മസംതൃപ്തി, സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറും.


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കും. ആശയങ്ങൾ അനുഭവത്തിൽ വരും, പ്രവർത്തനമേഖല വിപുലമാക്കും.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിർദ്ദേശങ്ങൾ സ്വീകരിക്കും, ജീവിതപങ്കാളിക്ക് അംഗീകാരം, ചർച്ചകൾ വിജയിക്കും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യങ്ങൾ പ്രാവർത്തികമാക്കും, ബാഹ്യപ്രേരണകളെ അതിജീവിക്കും, നിശ്ചയദാർഢ്യം വർദ്ധിക്കും.