nss-karayogam

തിരുവനന്തപുരം: എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പേരിൽ അക്രമികൾ റീത്ത് സ്ഥാപിച്ചു. തിരുവനന്തപുരം നേമത്തിന് സമീപം മേലാംകോടുള്ള എൻ.എസ്.എസ് കരയോഗ മന്ദിരമാണ് അടിച്ച് തകർത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച ചട്ടമ്പിസ്വാമി പ്രതിമയുടെ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ കൊടിമരത്തിന്റെ ചുവട്ടിൽ സുകുമാരൻ നായരുടെ പേരിൽ റീത്ത് വച്ചു. ശബരിമല യുവതി പ്രവേശത്തെ എതിർത്തത് അടക്കമുള്ള വൈരാഗ്യമാണ് അക്രമണകാരണമെന്ന് എൻ.എസ്.എസ് ആരോപിച്ചു.