
ശബരിമലയിൽ നടന്ന പ്രക്ഷോഭത്തിൽ ഒരു രക്തസാക്ഷിയെയും സൃഷ്ടിക്കാനാവാത്തതിനാലാണ് ളാഹയ്ക്ക് സമീപം കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസ് എന്ന അയ്യപ്പഭക്തനെ ബലിദാനിയാക്കി മാറ്റുന്നതെന്ന് മാദ്ധ്യമപ്രവർത്തക സുനിത ദേവദാസ്. ശിവദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയപ്പോൾ തന്നെ ശ്രീധരൻപിള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും പോലീസ് തല്ലിക്കൊന്നു എന്ന് ആരോപിച്ചതും ഹർത്താൽ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായിട്ടാണെന്നും എന്നാൽ ഈ ശ്രമം വിജയിച്ചില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തുന്നു. ശബരിമലയിൽ കഴിഞ്ഞ മാസം 16നും 17നുമാണ് പൊലീസ് നടപടി എടുത്തത് എന്നാൽ ഒക്ടോബർ 19ന് ശിവദാസ് വീട്ടിലേക്ക് ഫോണിൽ വിളിച്ചിരുന്നു. പത്തൊൻപതാം തീയതി വീട്ടിലേക്ക് വിളിച്ചയാളെ പതിനെട്ടിന് കാണാതായി എന്നും അത് പതിനാറാം തീയതി പോലീസ് തല്ലി കൊന്നതാണെന്നും പ്രചരിപ്പിക്കുകയാണ് സംഘപരിവാറുകാരെന്നും സുനിത ദേവദാസ് ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തോറ്റവന്റെ വേദന തോറ്റവനെ അറിയൂ പുണ്യാളാ എന്നു പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെ സംഘികളുടെ വിഷമം സംഘികൾക്കെ അറിയൂ...
സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ല
രാഷ്ട്ര പിതാവ് ഇല്ല
സാമൂഹിക പരിഷ്‌കർത്താക്കൾ ഇല്ല
ചരിത്രത്തിൽ ഇടം പിടിച്ച രാജാക്കന്മാരും ഇല്ല
ഇപ്പോ നോക്കുമ്പോ ശബരിമല വിഷയത്തിൽ പോലും ഒരു രക്തസാക്ഷിയും ഇല്ല.
അങ്ങനെയാണ് അവർ പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ വേഗം ഏറ്റെടുത്തു ബലിദാനി ആക്കി ഒപ്പം നിർത്താൻ നോക്കിയതും ശ്രീധരൻപിള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും പോലീസ് തല്ലിക്കൊന്നു എന്ന് ആരോപിച്ചതും ഹർത്താൽ പ്രഖ്യാപിച്ചതും.
എന്നാൽ അത് വിജയിച്ചില്ല.
കാരണം ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. ഇയാളെ കാണാതായത് 18 മുതൽ എന്ന് പ്രചരിപ്പിച്ചെങ്കിലും അന്വേഷിച്ചപ്പോൾ ഇയാൾ 19 നു വീട്ടിലേക്ക് വിളിച്ചതായി തെളിഞ്ഞു.
പതിവ് പോലെ ഒരു സംഘി കള്ളം കൂടി പൊളിഞ്ഞു.
19 നു വീട്ടിലേക്ക് വിളിച്ചയാളെ 18 നു കാണാതായി എന്നും അത് 16 നു പോലീസ് തല്ലി കൊന്നതാണെന്നും സംഘികൾ .
എങ്ങനുണ്ട്. ഇതാണ് സംഘികൾ.