arest-
അറസ്റ്രിലായ കാമുകി ഏഞ്ചൽ ഗുപ്ത

ന്യൂഡൽഹി:ഭാര്യയെ വെടിവച്ച് കൊന്ന കേസിൽ ഭർത്താവും കാമുകിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിലെ ഭവാന സ്ട്രീറ്റിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭർത്താവ് മൻജീത് (38), കാമുകി ഏഞ്ചൽ ഗുപ്ത (26) രാജീവ് (40) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മൻജീത്തും ഏഞ്ചലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ എതിർപ്പുമായി ഭാര്യ സുനിത രംഗത്തെത്തുകയായിരുന്നു. തുടർന്ന് ബന്ധത്തിന് തടസമായ ഭാര്യയെ ഇല്ലാതാക്കാൻ ഇരുവരും വാടകകൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നെന്ന് ഡി.സി.പി രജ്നീഷ് ഗുപ്ത പറഞ്ഞു.

സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സുനിതയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് വീണ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, വാടകകൊലയാളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി വ്യക്തമാക്കി.