പുരുഷന്മാരിൽ 50 വയസ് കഴിഞ്ഞാൽ മൂത്രരോഗാണുബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രോസ്റ്റേറ്റ്വീക്കമാണ്.
മൂത്രനാളിയിലെ സ്ട്രിക്ചർ, മൂത്രസഞ്ചിയുടെ നാഡിവ്യവസ്ഥയുടെ രോഗങ്ങൾ, മൂത്രക്കല്ല്, കുടലുമായുള്ള ഫിസ്റ്റുലകൾ, ലൈംഗിക രോഗങ്ങൾ, പ്രമേഹം മുതലായ കാരണങ്ങൾ കൊണ്ടും പുരുഷന്മാരിൽ മൂത്രരോഗാണുബാധ ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹം മൂത്രസഞ്ചിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും മൂത്രം ധാരാളമായി കെട്ടിനിൽക്കുകയും ചെയ്യുന്നു. മൂത്രത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നു.
പുരുഷന്മാരിലെ 80 % മൂത്രരോഗാണുബാധയും ഈ കോളി ബാക്ടീരിയയാണ് ഉണ്ടാക്കുന്നത്.
പ്രോടിയസ്, ക്‌ളെബ് സിയെല്ല മുതലായവയും മൂത്രരോഗാണുബാധ ഉണ്ടാക്കുന്നു.
മൂത്രാശയത്തിലെ അണുരോഗബാധയെ സിസ്‌റ്റൈററ്റിസ്എന്നു പറയുന്നു.
കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, മൂത്രമൊഴിക്കുമ്പോഴുള്ള വേദന, അടിവയറ്റിൽ വേദന, നടുവേദന, മൂത്രത്തിൽ രക്തം പോവുക മുതലായവയാണ് രോഗലക്ഷണങ്ങൾ. വളരെ വയസായ ആൾക്കാർക്ക് മേല്പറഞ്ഞ ലക്ഷണങ്ങൾ ഒന്നും കാണുകയില്ല. ഛർദ്ദിൽ, വയറിളക്കം മുതലായവയായിരിക്കും ഇത്തരക്കാരിൽ കാണുന്നത്. മൂത്രാശയ രോഗാണുബാധയിൽ പനി,വി റയൽ മുതലായവ കാണുകയില്ല.
മൂത്രത്തിന്റെ മൈക്രോസ്‌കോപിക് പരിശോധന, മൂത്രത്തിന്റെ കൾചർ, സിസ്റ്റോസ്‌കോപി പരിശോധനകൾ രോഗനിർണയത്തിന് വേണ്ടിവരും. (തുടരും)
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297