anu-sithara

നടിമാർക്കു നേരെ മോശമായി ചൂണ്ടുന്ന വിരലുകൾക്കും ഉപയോഗിക്കുന്ന വാക്കുകൾക്കും അപ്പപ്പോൾ തന്നെ മറുപടി നൽകുന്നവരുണ്ട്. എന്നാൽ, മലയാളത്തിലെ യുവ നായിക അനുസിത്താര നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിക്കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്ത് കൂടിയായ നിമിഷ സജയനുമൊത്തുള്ള ചിത്രം അനു സിത്താര തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെ ഫഹദ് ഫാസിൽ അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വരത്തനിലെ ഞരമ്പുരോഗിയുടെ ചിത്രമാണ് കമന്റായി പോസ്റ്റ് ചെയ്തത്.

തനിക്ക് നേരെ ഉയർന്ന കമന്റിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്. തന്നെ ചൊറിയാനെത്തിയവർക്ക് നേരത്തെയും താരം ചുട്ടമറുപടി നൽകിയിരുന്നു. വരത്തൻ സിനിമയില ഫഹദിന്റെ അടിയാണ് അനുസിത്താര മറുപടിയായി പോസ്റ്റിട്ട ഫോട്ടോയിലുണ്ടായിരുന്നത്. നിരവധി പേരാണ് താരത്തിന് അനുകൂലമായി കമന്റുകൾ പോസ്റ്റ് ചെയ്തത്. എല്ലാം കണ്ടിട്ടും മിണ്ടാതിരിക്കാതെ താരവും കൃത്യമായ മറുപടി നൽകുകയായിരുന്നു. നേരത്തെ ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും ഉപദേശവുമായി ചിലരെത്തിയിരുന്നു. അന്നും താരം കുറിക്കു കൊള്ളുന്ന മറുപടി തന്നെ നൽകിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പയാണ് അനുവിന്റേതായി ഒടുവിൽ റിലീസായ ചിത്രം.