ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. എല്ലാ ഹർജികളും ജനുവരിയിൽ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹർജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്.
2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം, ലാവ്ലിൻ വിഷയത്തിൽ പിണറായിക്കെതിരെ കൂടുതൽ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ലാവ്ലിൻ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം.