chintha-jerome

കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് മത്സരം കാണുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിന്തയ്ക്ക് ലഭിച്ചത് ട്രോളൻ കമന്റുകൾ. കേരള സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷയാണ് ഇടത് പക്ഷത്തെ തീപ്പൊരി നേതാവായ ചിന്ത ജെറോം. മുൻപ് സെൽഫിയെ കുറിച്ച് ചിന്ത ജെറോം നടത്തിയ വാക്കുകളുപയോഗിച്ചാണ് പലരും കമന്റ് ബോക്സിൽ ട്രോളിയത്.

ക്രിക്കറ്റിൽ ഒരു രാഷ്ട്രീയമുണ്ട് ,സ്വാർത്ഥതയുടെ രാഷ്ട്രീയം ,കേരളത്തിലെ എല്ലാ സ്ത്രീകളും ക്രിക്കറ്റ് കളി കാണുന്നവരല്ലെന്നാണ് ഒരു വിരുതന്റെ കമന്റ്. എന്നാൽ സെൽഫി അല്ല, സൈഡ് പോസ്സ് ആണ്, സെൽഫി എങ്ങാനും ആരുന്നേൽ ട്രോളേന്മാർ പൊരിച്ചേനേ! എന്ന് പറഞ്ഞും പോസ്റ്റിൽ കമന്റിട്ടവരുണ്ട്. ക്രിക്കറ്റിലും രാഷ്ട്രീയം കലർത്തി കമന്റിട്ടവരും കുറവല്ല. എന്നാൽ എല്ലാ കമന്റുകൾക്കും ചിന്ത മറുപടി നൽകണമെന്നും കമന്റിൽ ആവശ്യപ്പെടുന്നുണ്ട്.