mohan-bhagavat

ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ കേന്ദ്രസർക്കാരിന്മേൽ സമ്മർദ്ദം ശക്തമാക്കി ആർ.എസ്.എസ്. രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് ഉടൻ വേണമെന്നും ഇല്ലെങ്കിൽ 1992ന് സമാനമായ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും ആർ.എസ്.എസ് സർവകാര്യവാഹ് ഭയ്യാജി ജോഷി പ്രതികരിച്ചു.

ഇനിയും അനന്തമായി കാത്തിരിക്കാനാവില്ല. ദീപാവലിക്ക് മുമ്പ് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി വ്യക്തമാക്കി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുമായി ആർ.എസ്.എസ് സർവസംഘചാലക് മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു ഭയ്യാജിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് ആർ.എസ്.എസ് മേധാവിയും ബി.ജെ.പി അദ്ധ്യക്ഷനും കൂടിക്കാഴ്‌ച നടത്തിയത്.

എന്നാൽ രാമജന്മഭൂമി– ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടൻ കേൾക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഏത് ബെഞ്ച് എന്ന് വാദം കേൾക്കുമെന്ന് ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.