ഗുജറാത്തിലെ ഐക്യ പ്രതിമയിൽ സന്ദർശകരെ അമ്പരപ്പിക്കുന്ന ലേസർ ഷോ. എല്ലാ ദിവസവും വൈകിട്ടാണ് ഗുജറാത്തിലെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയിൽ ലേസർ ഷോ നടക്കുക. സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിത കഥയാണ് ലേസർ ഷോയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യവും,പഠനവും,സ്വാതന്ത്ര്യ സമരത്തിൽ ചേർന്ന് രാജ്യത്തിനായി നൽകിയ സംഭാവനകളുമെല്ലാം ഇതിൽ വർണിക്കുന്നു. 2989 കോടി രൂപ മുടക്കി നിർമ്മിച്ച 'ഐക്യ പ്രതിമ'യ്ക്ക് 182 മീറ്ററാണ് ഉയരം, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐക്യ പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്. ലേസർ ഷോയുടെ വീഡിയോ ഇവിടെ കാണാം.