പനാജി: പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡൻ ഗോവ ബീച്ചിൽ വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചൂടൻചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഭർത്താവ് ദിനോ ലവാനിക്കും മകൻ സാക്കിനുമൊപ്പമാണ് ലിസ ഗോവ ബീച്ചിലെത്തിയത്.
ഇവരുടെ വിവാഹം നടന്നതും ഇവിടെവച്ചുതന്നെയായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ ലിസ തന്നെയാണ് ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതേസ്ഥലത്തുവച്ചു തന്നെയാണ് ഞങ്ങളൊന്നിച്ചുള്ള പുതിയ ജീവിതത്തിലേക്ക് കടന്നത്. എന്നെ കുറേക്കൂടി നല്ല വ്യക്തിയാക്കിയതിന് നന്ദി. വിവാഹവാർഷിക ആശംസകൾ ബെസ്റ്റ് ഡാഡ്.
ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസ നൽകിയിരിക്കുന്ന വിവരണം. അതേസമയം, വെള്ള ബിക്കിനിയിൽ കുഞ്ഞുമായി നിൽക്കുന്ന ലിസ പഴയതിലും ഊർജസ്വലയായും സുന്ദരിയായും കാണപ്പെടുന്നുവെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ കമന്റായി കുറിച്ചിരിക്കുന്നത്.
2016ലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം മകന് രണ്ടുമാസം പ്രായമുള്ളപ്പോൾ മുലയൂട്ടൽ മഹത്തരമെന്ന് പറഞ്ഞ് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തതിലൂടെ ലിസയ്ക്ക് വലിയ പഴിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ കേൾക്കേണ്ടിവന്നത്.