വെള്ളറട: സംസ്ഥാനത്തിന്റെ വികസനങ്ങൾ തടസപ്പെടുത്താൻ ഒരുകൂട്ടം ആളുകൾ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അവരെ നേരിടാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. കാസർകോഡ് മുതൽ പാറശാല വരെ 1251കിലോമീറ്റർ നീളത്തിൽ 3500 കോടിരൂപ മുടക്കി നിർമ്മിക്കുന്ന മലയോരഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം കുടപ്പനമൂട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ ഭാരവാഹികൾക്ക് എന്തുമാകാം. എനിക്കുതാഴെയാണ് എല്ലാവരും എന്നുള്ള ചിന്തമാറണം. ക്ഷേത്രം എങ്ങനെ നടത്തണമെന്ന് സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് ഡയറക്ടർ വി.വി ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, പാറശാല ബ്ളോക്ക് പ്രസിഡന്റ് വി. ആർ സലൂജ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷാജി, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. എസ് അരുൺ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, ജില്ലാ പഞ്ചായത്ത് ക്ഷേമാകാര്യ ചെയർപേഴ്സൺ ഡോ. ഗീതരാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.