ആമ്പൽക്കുളം വീടിന്റെ കിഴക്ക് ഭാഗത്തും, വടക്ക് ഭാഗത്തും,അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്തും നിർമ്മിക്കുന്നത് നല്ലതാണെന്ന് വാസ്തു ശാസ്ത്റ വിദഗ്ദ്ധനായ ഡെന്നിസ് ജോയി അഭിപ്രായപ്പെടുന്നു. വാസ്തു ശാസത്ര പരമായി വടക്ക് ഭാഗത്ത് ആമ്പൽക്കുളം നിർമ്മിക്കുമ്പോൾ യമസൂത്രം മുറിയാതെ ശ്രദ്ധിക്കണം, കിഴക്ക് ഭാഗത്താണെങ്കിൽ ബ്രഹ്മസൂത്രവും മുറിയാതെ വേണം നിർമ്മിക്കാൻ. വടക്ക് കിഴക്ക് ഭാഗത്തായി ആമ്പൽക്കുളം നിർമ്മിച്ചാൽ സാമ്പത്തികമായി ഉന്നമനം ഉണ്ടാവും. വടക്ക് കിഴക്ക് ഭാഗത്തുള്ള ആമ്പൽക്കുള നിർമ്മാണം വീടിന് ഐശ്വര്യം കൊണ്ട് വരും. ഇനി വീടിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ആമ്പൽക്കുളം നിർമ്മിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ലതായി ഭവിക്കും.