പഴയങ്ങാടി (കണ്ണൂർ): ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് ഷൂട്ടിംഗ് ലൊക്കേഷനിൽ 42-ാം പിറന്നാൾ ആഘോഷം. സംവിധായകൻ ലാൽ ജോസിന്റെ പുതിയ ചിത്രമായ 'തട്ടുമ്പുറത്ത് അച്ചുതന്റെ" ഷൂട്ടിംഗ് തിരക്കിനിടെയായിരുന്നു ആഘോഷം. പിറന്നാൾ പ്രമാണിച്ച് ചാക്കോച്ചൻ ഫാൻസ്, ചാക്കോച്ചൻ ലവേഴ്സ് എന്നീ സംഘടനകൾ ഇന്നലെ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മാടായിപ്പാറയിലെ മരിയ ഭവനിൽ സഹപ്രവർത്തകരും ആരാധകരും ചേർന്ന് ഒരുക്കിയ ചടങ്ങിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. പിറന്നാൾ കേക്ക് മുറിച്ചായിരുന്നു തുടക്കം. ചാക്കോച്ചന്റെ അമ്മ മോളി, ഭാര്യ പ്രിയ, സഹോദരി അനു, ലാൽ ജോസ് എന്നിവർ ആഘോഷത്തിൽ പങ്ക് ചേർന്നു.