ചെന്നൈ: ദീപാവലിയിൽ പടക്കങ്ങൾ പൊട്ടിക്കാൻ രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. രാവിലെ എഴു മുതൽ എട്ടുവരെയും വൈകിട്ട് ഏഴു മുതൽ എട്ടുവരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ശക്തി കുറഞ്ഞ പടക്കങ്ങൾ ഉപയോഗിക്കണമെന്നും പൊതുസ്ഥലങ്ങളിൽ പൊട്ടിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേരത്തേ അനുമതി വാങ്ങാൻ ശ്രമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പുലർച്ചെ പടക്കം പൊട്ടിക്കാൻ അനുവദിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് രാത്രി എട്ടു മുതൽ 10 വരെ പടക്കം പൊട്ടിക്കാൻ അനുമതി നൽക്കിക്കൊണ്ടുള്ള ഒക്ടോബർ 29 ലെ സുപ്രീംകോടതി ഉത്തരവിൽ മാറ്റം വരുത്തിയത്.