വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് ഹെതർ നവർട്ടിനെ ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായി പരിഗണിക്കുന്നതായി സൂചന. ഹെതർ നവർട്ടിനെ പുതിയ പദവിയിലേക്ക് പരിഗണിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അഭിപ്രായ ഭിന്നതയെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് നിക്കി ഹാലി യു.എൻ അംബാസഡർ സ്ഥാനം രാജി വച്ചത്. ട്രംപുമായി രണ്ടു തവണ നവർട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ പ്രസ്തുത സ്ഥാനത്തേക്ക് നവർട്ടിനെ ഉടൻ നിയമിക്കും. എ.ബി.സി ന്യൂസിലെ മാദ്ധ്യമപ്രവർത്തകയായിരുന്ന ഹെതർ നവർട്ട് 2017 ഏപ്രിലിലാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവായി ചുമതയേറ്റത്. ഫോക്സ് ന്യൂസ് മുൻ അവതാരകയായിരുന്നു.