sardar-statue

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമ ഏറെ ചർച്ചയായിരുന്നു. ഇതിനിടയിൽ ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സർദാർ പട്ടേൽ പ്രതിമയ്‌ക്ക് കീഴിൽ ചപ്പാത്തിയുണ്ടാക്കി കഴിക്കുന്ന ഒരു അമ്മയുടെയും രണ്ട് കുട്ടികളുടെയും ചിത്രമാണ് പലരും ട്വീറ്റ് ചെയ്തത്.

എന്നാൽ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സർദാർ പ്രതിമയ്‌ക്ക് ഒപ്പം പുറത്ത് വന്ന തെരുവിൽ ജീവിക്കുന്ന അമ്മയുടെയും മക്കളുടെയും ചിത്രം ഫെബ്രുവരി 26, 2010നാണ് വാർത്ത ഏജൻന്‍സി റോയിട്ടേർസ് പകർത്തിയത്. റോയിട്ടര്‍ ഫോട്ടോഗ്രാഫർ അമിത് ദേവ് ആണ് അഹമ്മദാബാദിൽനിന്നും ഈ ചിത്രം പകർത്തിയത്.