മുംബയ്: ഹൈന്ദവ ആരാധനാലയങ്ങളിൽ സ്ത്രികൾക്കെതിരെയുള്ള വിവേചനം പിന്തുണയ്ക്കില്ലെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി. ചില ക്ഷേത്രങ്ങളിൽ വ്യത്യസ്ഥമായ നിയമങ്ങൾ ഉണ്ടാകും. ഇത് തങ്ങളുടെ അവകാശങ്ങൾക്കെതിരാണെന്ന് ആളുകൾക്ക് തോന്നിയേക്കാം. മറ്റെന്തിനേക്കാളും ഭക്തജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. അതിനാൽ ക്ഷേത്രങ്ങളുടെ നിയമങ്ങളും പരിഗണിക്കപ്പെടണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ഒരു സമൂഹം നിയമങ്ങൾ വയ്ച്ചു മാത്രമല്ല പ്രവർത്തിക്കുന്നത്, വിശ്വാസങ്ങൾ കൂടി അനുസരിച്ചാണ്. വിധി പ്രഖ്യാപിക്കും മുൻപ് ശബരിമല വിഷയത്തിൽ ഭാഗഭാക്കായിട്ടുള്ള സകലരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ജോഷി പ്രതികരിച്ചു. ആർ.എസ്.എസിന്റെ മൂന്ന് ദിന യോഗത്തിന്റെ സമാപന ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.