malabar
കോഴിക്കോട്‌ കുറ്റിക്കാട്ടുരിലെ മലബാർ ഗ്രൂപ്പിന്റെ ആസ്ഥാനമായ മൊന്റാന എസ്റ്റേറ്റിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജൻ നിർവഹിക്കുന്നു

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജവലറികളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്, റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ മലബാർ ഡെവലപ്പേഴ്‌സ് എന്നിവയടക്കം വിവിധ ബിസിനസ് സംരംഭങ്ങൾ ഉൾക്കൊളളുന്ന മലബാർ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആസ്ഥാനമന്ദിരം കുറ്റിക്കാട്ടൂരിലെ മൊന്റാന എസ്‌റ്റേറ്റിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പിലാണ് മലബാർ ഗ്രൂപ്പ് ലോകമാകെ വളർന്നതെന്ന് ഇ. പി. ജയരാജൻ പറഞ്ഞു. വ്യവസായ കേരളത്തിൽ ഒരു പുതിയ അദ്ധ്യായമാണ് മലബാർ ഗ്രൂപ്പ് രചിച്ചത്. മന്ത്രിക്ക് മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. പി. വീരാൻ കുട്ടി മെമെന്റോ സമ്മാനിച്ചു.

മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് വീഡിയോയുടെ പ്രകാശനം മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു.

പെൺകുട്ടികളെ ദിശാബോധത്തോടെ നയിക്കുന്നതിനും അഭിരുചികൾ കണ്ടെത്തുന്നതിനും ആവിഷ്‌കരിച്ച ഗോൾഡൻ ഗേൾ സംരംഭത്തിന്റെ പ്രഖ്യാപനം മന്ത്രി എ. കെ . ശശീന്ദ്രൻ നിർവഹിച്ചു.

മലബാർ ഗ്രൂപ്പിന്റെ എം. കണക്ട് ആപ്ലിക്കേഷൻ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി എം. പിയും ഒമാൻ സർക്കാറിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റർ ഖാമിസ് താനി തുനായ് അൽ മന്ദ്രിയും ചേർന്ന് നിർവഹിച്ചു.

ബാങ്കിംഗ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ യു. വി ജോസ് നിർവഹിച്ചു.

എം.എൽ. എമാരായ പി. ടി.എ റഹീം പുരുഷൻ കടലുണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് വൈ. വി ശാന്ത, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, ഡി. സി. സി പ്രസിഡന്റ് കെ. സി അബു, സി. പി. ഐ ജില്ലാ സെക്രട്ടറി ടി. വി ബാലൻ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി. വി ചന്ദ്രൻ, ഇൻകം ടാക്‌സ് അസി. കമ്മീഷണർ വി. എം ജയദേവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

മന്ത്രി ടി. പി. രാമകൃഷ്ണൻ, ഇൻകം ടാക്‌സ് ജോയിന്റ് കമ്മിഷണർ കെ. എം. അശോക് കുമാർ, ചേംബർ പ്രസിഡന്റ് ശ്യാം സുന്ദർ എന്നിവർ ചേർന്ന് ചെയർമാൻ എം. പി. അഹമ്മദിന് മെമെന്റോ സമ്മാനിച്ചു.

മലബാർ ഗ്രൂപ്പിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫ്രെയിമിന്റെ പ്രകാശനം മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം. ഡി ഷംലാൽ അഹമ്മദും, ഇന്റർനാഷണൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. പി. അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് കോ- ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജി സ്വാഗതവും ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ അഷർ നന്ദിയും പറഞ്ഞു.

150 ഓളം ഏക്കറിൽ മൊന്റാന എസ്റ്റേറ്റിലാണ് ആസ്ഥാന മന്ദിരം .

മലബാർ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ ഓഫീസ് ഇവിടെയാണ് . വാണിജ്യമേഖലയിലെ റിസർച്ച് സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയും ഇവിടെ സ്ഥാപിക്കും.

സിഗ്‌നേച്ചർ ബംഗ്ലാവുകൾ, ലക്ഷ്വറി വില്ലമെന്റ്‌സ്, റോയൽ, ഗ്രാൻഡ് അപ്പാർട്ട്‌മെന്റുകൾ, സാധാരണക്കാർക്ക് പ്രാപ്യമായ സ്മാർട്ടർ ഹോംസ് എന്നിവയടങ്ങുന്നതാണ് മൊന്റാന ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതി. ലോക നിലവാരത്തിലുള്ള സ്‌കൂൾ, സ്‌പോർട്‌സ് അക്കാദമി, സ്പാ റിസോർട്ട്, വെൽനെസ് സെന്റർ, ക്ലബ് ഹൗസ്, ഹെലിപാഡ് എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാവും. തുറന്ന കളി സ്ഥലങ്ങൾ, സാഹസിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ജൈവകൃഷിക്കായുള്ള ഇടങ്ങൾ, താമരക്കുളങ്ങൾ, ഉദ്യാനങ്ങൾ, ബിസിനസ് സെന്റർ, ഫുഡ് കോർട്ടുകൾ, ഓഫീസ്, ഷോപ്പിങ്ങ്, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവെൻഷൻ സെന്റർ, മിനി തിയേറ്ററുകൾ, സോളാർ വൈദ്യുതി, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സുരക്ഷാക്രമീകരണങ്ങൾ എന്നിങ്ങനെ നൂറിലധികം മറ്റു സവിശേഷതകളും. അന്താരാഷ്ട്ര നിലവാരത്തിലാണ് ഇവയെല്ലാം രൂപകൽപ്പന ചെയ്തിട്ടുള്ളത്.