sakorski

ഷിക്കാഗോ: രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വൈദ്യുതക്കസേരയിലിരുത്തി വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെന്നസി സ്വദേശി എഡ്മണ്ട് സകോർസ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 1983ൽ മയക്കുമരുന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ച് രണ്ടുപേരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. 35 വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇയാൾ. യു.എസ് സുപ്രീം കോടതി അപ്പീൽ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. 'അടിച്ചുപൊളിക്കാം' എന്നാണ് ശിക്ഷാവിധിയ്ക്ക് മുമ്പ് അവസാനമായി ഇയാൾ പറഞ്ഞതെന്നാണ് വിവരം.

സ്വയം തിരഞ്ഞെടുത്ത ശിക്ഷ

ടെന്നസിയിൽ രണ്ടുതരം വധശിക്ഷാ രീതികളുണ്ട്. മരുന്ന് കുത്തിവെച്ചുള്ള മരണമോ, വൈദ്യുത കസേരയിൽ ഇരുന്നുള്ള മരണമോ തിരഞ്ഞെടുക്കാം. എന്നാൽ തന്നെ കൊല്ലാൻ വിവാദമായ സഡാക്ടീവ് മിഡസോളൻ എന്ന മരുന്ന് തന്നെ വേണമെന്ന് കോടതിയിൽ സകോർസ്‌കി ആവശ്യപ്പെട്ടു. കോടതി ഇത് നിരാകരിച്ചതോടെ വൈദ്യുത കസേര മരണം തിരഞ്ഞെടുക്കുകയായിരുന്നു.

വൈദ്യുത കസേരയിൽ ഇരുത്തിയുള്ള വധശിക്ഷ ക്രൂരവും പൈശാചികവുമാണെന്നാണ് ലോകം വിലയിരുത്തുന്നത്.