തിരുവനന്തപുരം: കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശാനുസരണം നടത്തുന്ന കാനറാ ബാങ്ക് വിജിലൻസ് ബോധവത്കരണ വാരാചരണം ബാങ്ക് തിരുവനന്തപുരം സർക്കിൾ ഓഫീസിൽ സംഘടിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ വിൻസൻ. എം. പോൾ ' അഴിമതി ഉന്മൂലനവും നവഭാരത നിർമാണവും' എന്ന വിഷയത്തിൽ സംസാരിച്ചു. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു കുര്യനും സംസാരിച്ചു. ഒക്ടോബർ 29 മുതൽ നവംബർ മൂന്ന് വരെയാണ് ബോധവത്കരണ ആചരണം നടത്തിയത്.