malabar
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് സുൽത്താൻബത്തേരി ഷോറും ഹെഡ് എ.ടി. അബ്ദുൾ നാസർ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങൾ പത്ര സമ്മേളനത്തിൽവിശദീകരിക്കുന്നു

കൽപ്പറ്റ:മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സുൽത്താൻ ബത്തേരി ഷോറൂമിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഭവന രഹിതർക്ക് മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായവും നിർദ്ധന രോഗികൾക്ക് മരുന്ന് വിതരണവും നടത്തുമെന്ന് ഷോറും ഹെഡ് എ.ടി. അബ്ദുൾ നാസർ പറഞ്ഞു.

ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ടി.എൽ. സാബു അദ്ധ്യക്ഷത വഹിക്കും. ' നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റ ഷോറൂമിലും ആഘോഷ പരിപാടികൾ നടക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ സി.കെ. ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മുഖ്യ പ്രഭാഷണം നടത്തും.
1993ൽ കോഴിക്കോട് ആരംഭിച്ച മലബാർ ഗോൾഡ് 25 വർഷം പി​ന്നി​ടുമ്പോൾ 250 ഷോറൂമുകളുണ്ട്. സുൽത്താൻ ബത്തേരി അസി. ഹെഡ് ഇ.എം.മുനീർ, കൽപ്പറ്റ ഷോറൂം ഹെഡുമാരായ വി.എം. അബൂബക്കർ , വി.വി. രാജേഷ്, മാനേജർമാരായ സന്തോഷ് കുമാർ,വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.