thej-

പട്ന: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർ.ജെ.ഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്ന കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ലാലുപ്രസാദിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ആറുമാസം ആകുന്നതിന് മുമ്പാണ് വിവാഹ മോചനത്തിന് ഹർജി നൽകിയത്. ഹർജി നവംബർ 29ന് ഹിയറിംഗിനായി കോടതി മാറ്റി. .

2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം ആഡംബരത്തിന്റെ പേരിൽ വാർത്തകലിൽ ഇടം നേടിയിരുന്നു. .

ബീഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക റായ് എം.എൽഎയുടെ മകളുമാണ് ഐശ്വര്യ റായ്. ബിഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് തേജ് പ്രതാപ് യാദവ്. നവംബർ 2015 മുതൽ ജൂലായ് 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.