പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാനും അനുഷ്ക ശർമ്മയും പ്രധാന വേഷങ്ങളിലെത്തുന്ന സീറോയുടെ ട്രയിലർ പുറത്തിറങ്ങി. ആദ്യമായി കുള്ളന്റെ വേഷത്തിലെത്തുന്ന ഷാരുഖിന്റെ രസകരമായ ഒരു കഥാപാത്രമാണ് പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. മറ്റൊരു പ്രധാന വേഷത്തിൽ കത്രീന കൈഫും എത്തുന്നുണ്ട്. രാഞ്ജന, തനു വെഡ്സ് മനു തുടങ്ങിയ വിജയ ചിത്രങ്ങളുടെ സംവിധായകനായ ആനന്ദ് എൽ. റായിയാണ് സീറോ സംവിധാനം ചെയ്തിരിക്കുന്നത്. ഷാരുഖിന്റെ പിറന്നാളായ നവംബർ 2ന് തന്നെ ട്രയിലർ ഇറക്കിയത് ആരാധകർക്ക് വിരുന്നായി. ഇതിനോടകം 58 ലക്ഷം പേർ സീറോയുടെ ട്രയിലർ കണ്ടു കഴിഞ്ഞു. ഈ വർഷം ഡിസംബർ 21ന് റെഡ് ചില്ലിസ് എന്റർറ്റെയിൻമെന്റ് ചിത്രം പുറത്തിറക്കും.
സീറോയുടെ ട്രയിലർ ചുവടെ: