പറവയ്ക്ക് ശേഷം സൗബിൻ സാഹിർ പുതിയ ചിത്രവുമായി എത്തുന്നു. സൗബിന്റെ അച്ഛൻ ബാബു സാഹിർ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്. സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചനാണ് തന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തെക്കുറിച്ചുള്ള വിവരം പങ്കുവച്ചത്.
ഗപ്പി സിനിമയുടെ സംവിധായകൻ ജോൺ പോളിന്റെ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകൻ. ഇക്കാര്യവും ചാക്കോച്ചൻ പങ്കുവച്ചു.സൗബിൻ സാഹിറിന്റെ കന്നി സംവിധാന സംരംഭമായ പറവ മികച്ച വിജയം നേടിയിരുന്നു.