ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കെ എത്തി നിൽക്കെ പ്രധാനമന്ത്രിയാവാൻ ഏറ്റവും യോഗ്യൻ നരേന്ദ്ര മോദി തന്നെയാണെന്ന് സർവേ ഫലം. ന്യൂസ് പോർട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ ഓൺലെെൻ സർവേയിൽ 63 ശതമാനം പേരും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നല്ലൊരു ഭാവിക്കായി മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്.
രാജ്യത്തിനും അകത്തും പുറത്തുമായി ഏകദേശം 53 ലക്ഷം പേർ സർവേയിൽ പങ്കെടുത്തതായി ഡെയ്ലി ഹണ്ട് വ്യക്തമാക്കി. നീൽസൺ ഇന്ത്യ എന്ന ഡാറ്റ അലലിറ്റിക്സ് കമ്പനിയുമായി ചേർന്നാണ് സർവേ നടത്തിയത്. അഴിമതി പൂർണമായും തുടച്ച് നീക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും പറഞ്ഞത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ 15 ശതമാനത്തോടെ ഡൽഹി മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ 14 ശതമാനം നേടി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്താണ്.