മാങ്ങാട്ടുപറമ്പ് (കണ്ണൂർ): ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരിൽ പൊലീസുകാർ പതറരുതെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. മതനിരപേക്ഷതയ്ക്ക് എിതിരെ നിൽക്കുന്നവർ പൊലീസിനെ ചേരിതിരിക്കാൻ ശ്രമിക്കുകയാണെന്നും പൊലീസിന്റെ ജാതിയും മതവും പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് സേനയിൽ പോലും വർഗീയ വേർതിരിവുണ്ടാക്കാൻ ആണ് ചിലർ ശ്രമിക്കുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംഘർഷം നിയന്ത്രിച്ച മനോജ് എബ്രാഹമിനെതിരെയുള്ള ആരോപണങ്ങൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.