-yogi-adithyanath

വാരണാസി: സരയൂ നദീ തീരത്ത് 100 മീറ്ര‌‌‌ർ ഉയരത്തിൽ 'ശ്രീരാമ പ്രതിമ' പണിയാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ദീപാപലിയോടനുബന്ധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡെ പറഞ്ഞു. സരയൂ നദിക്കരയിൽ നിന്ന് 36 മീറ്റ‌‌ർ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റ‌‌‌ർ ഉയരം വരുന്ന പ്രതിമയ്ക്ക് 330 കോടിരൂപ ചെലവ് വരും. കൂടാതെ അയോദ്ധ്യ പുനർ നിർമ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് പാണ്ഡെ വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതിക്ക് ശേഷമായിരിക്കും പദ്ധതികൾ തുടങ്ങുക. ശ്രീരാമ പ്രതിമ കൂടാതെ രാമകഥാ ഗ്യാലറി,​ മ്യൂസിയം എന്നിവയും പദ്ദതിയിലുൾപ്പെടുത്തിയിട്ടുണ്ട്. 'നവ്യ അയേദ്ധ്യ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രതിമ നിർമ്മാണം നടത്തുക. സംസ്ഥാനത്തെ തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ശ്രീരാമ പ്രതിമ നിർമ്മിക്കുന്നത്. ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണ്ണർക്ക് സമ‌ർപ്പിച്ചിരുന്നു.

3000 കോടി രൂപ ചിലവിൽ സർദാ‌ർ വല്ലഭായ് പട്ടേലിന്റെ 182 മീറ്ര‌ർ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചതിന് പിന്നാലെയാണ് ശ്രീരാമ പ്രതിമയുമായി ബി.ജെ.പി എത്തുന്നത്.