sabarimala

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്മാറി. എ.ജി ആകുന്നതിന് മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായിരുന്നതാണ് വേണുഗോപാലിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, തന്ത്രി കണ്‌ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമരാജ വർമ്മ, നടൻ കൊല്ലം തുളസി, പത്തനം തിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ എന്നിവർ ഉൾപ്പെടുന്നതാണ് കേസ്. തീരുമാനമെടുക്കാൻ സോളിസിറ്റർ ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.