-tiger

മുംബയ് : മഹാരാഷ്ട്രയിൽ 13 പേരെ കൊന്ന നരഭോജി കടുവയെ വെടിവെച്ചു കൊന്നു. മൂന്ന് മാസത്തെ വിശദമായ തെരച്ചിലിനൊടുവിലാണ് ആവണി എന്ന് വിളിപ്പേരുള്ള കടുവയെ കൊന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കടുവയെ വെടിവെച്ച് കൊന്നത്. 2012 ൽ യവാത്മാ മേഖലയിലാണ് 'ടി1' എന്ന ഔദ്യോഗിക നാമമുള്ള ആവണിയെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം അ‌‌ഞ്ചോളം പേരെ കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഗ്ലൈഡറുകൾ,​ ഡ്രോണുകൾ,​ കടുവ പിടുത്ത വിദഗ്‌ദർ എന്നിങ്ങനെ വൻ സന്നാഹത്തോടെയായിരുന്നു തെരച്ചിൽ നടന്നത്. അക്രമണം രൂക്ഷമായതിനെ തുടർന്ന് നിരവധി പരാതികൾ വന്നിരുന്നു. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാൽ മതിയെന്നും ആവശ്യപ്പെട്ട് 9000 ൽ അധികം പേർ ഒപ്പിട്ട ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഹർജി കോടതി നിരാകരിക്കുകയും കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിടുകയുമായിരുന്നു.
ആവണി കൊല്ലപ്പെട്ടതോടെ 10 മാസം പ്രായമുള്ള രണ്ട് കടുവകുട്ടികൾ തനിച്ചായിരിക്കുകയാണ്.