jellikkettu

'അങ്കമാലി ഡയറീസ്', 'ഈമയൗ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് ജെല്ലിക്കെട്ട്. വിനായകനും ആന്റണി വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നേരത്തെ വിനായകനെ നായകനാക്കി 'പോത്ത്' എന്ന ചിത്രമൊരുക്കുന്നു എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

പിന്നീട് സിനിമയുടെ പേര് 'ജല്ലിക്കെട്ട്' എന്നാണെന്ന കാര്യം ലിജോ തന്നെ ഫെയ്സ്ബുക്കിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. ഏറെ സാഹസികമായാണ് ഹൈറേഞ്ചിൽ സിനിമ ചിത്രീകരിക്കുന്നത്. എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആർ. ഹരികുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്.