ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരുന്ന സാജിദ് ഖാനെതിരെ വീണ്ടും മീ ടു ആരോപണം. ഇക്കുറി കടുത്ത വിമർശനമാണ് സാജിദിന് നേരയുണ്ടായിരിക്കുന്നത്. അണ്ടർ മൈ ബുർഖ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി അഹാന കുമ്രയാണ് സാജിദിനെതിരെ രംഗത്തെത്തിയത്. ഇയാൾക്കെതിരെ മീ ടുവുമായി എത്തുന്ന അഞ്ചാമത്തെയാളാണ് അഹാന. സാജിദ് തന്നെ സ്പർശിച്ചിട്ടില്ല, പക്ഷേ മോശം വാക്കുകൾ ഉപയോഗിച്ചു സംസാരിച്ചുവെന്നാണ് താരം പറയുന്നത്. നൂറു കോടി തന്നാൽ നായയുമായി സെക്സിലേർപ്പെടുമോയെന്നാണ് സാജിദ് ചോദിച്ചതെന്നും അഹാന പറയുന്നു.
ഒരു വർഷം മുൻപാണ് സംഭവം നടന്നത്. 'ഒരുവർഷം മുമ്പ് സാജിദ് ഖാനുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം സാജിദ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അയാൾ അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു. സലോമി ചോപ്ര അയാൾക്കെതിരെ എഴുതിയതെല്ലാം അയാൾ എന്നോടും ചെയ്തിട്ടുണ്ട്. വീട്ടിലെ അയാളുടെ ഇരുണ്ട മുറിയിലേക്ക് ക്ഷണിക്കും. അയാൾ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നപ്പോൾ പ്രതികരിച്ചു. തന്റെ അമ്മ പൊലീസിലാണെന്ന് പറയുകയും ചെയ്തു. എന്നിട്ടും അയാൾ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ നിങ്ങൾക്ക് 100 കോടി നൽകിയാൽ നായയുമായി സെക്സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു' എന്നാണ് അഹാന പറയുന്നത്. ആരോപണങ്ങളെ തുടർന്ന് പുതിയ ചിത്രമായ ഹൗസ്ഫുൾ 4ൽ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു.