വിഴിഞ്ഞം: കേരളം, തമിഴ്നാട് പ്രദേശങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെകബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, നാഗർകോവിൽ, അണ്ണാനഗർ സ്വദേശി രാജൻ (52) ആണ് അറസ്റ്റിലായത്. സിങ്കപ്പൂരിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂവാർ സ്വദേശിയിൽ നിന്നും ഇയാൾ 180000 രൂപ തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ ഒക്ടോബർ 20ന് കൊണ്ടു പോകാമെന്നായിരുന്നുഉറപ്പ് നൽകിയിരുന്നത്. എന്നാൽ അന്നു മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതിനെതുടർന്ന് പൂവാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്. ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പൂവാർ പൊലീസ് അറിയിച്ചു.
പൂവാർ എസ് .ഐ.ബിനു ആന്റണി,സി.പി.ഒമാരായ പ്രേംകുമാർ, വിമൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്.