maria-sharapova

മോസ്‌കോ:ടെന്നീസ് താരം മരിയാ ഷറപ്പോവയ്ക്ക് ആരാധകർ കുറവാണെന്നകരുതിയെങ്കിൽ തെറ്റി. ഇപ്പോഴും ആരാധകർക്ക് കുറവൊന്നുമില്ല. ഹാലോവിൻ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസംമരിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രംകാണാൻ ആരാധകരുടെ ഇടിച്ചുകയറ്റമായിരുന്നു. പോസ്റ്റുചെയ്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ ചിത്രം വൈറലായി. ഒറ്റദിവസം കൊണ്ട് അയ്യായിരത്തിലേറെ ലൈക്കുകളാണ് കിട്ടിയത്. ത്രീഫോർത്ത് ധരിച്ച് ഒപ്പം ഒരു പാവക്കുട്ടിയുമായാണ് മരിയ ഫോട്ടോയ്ക്ക് പോസുചെയ്തത്.


കണ്ടാൽ പതിനെട്ടുതോന്നിക്കില്ലെന്നാണ് ആരാധകരിൽ ചിലരുടെ കമന്റ്. ടെന്നീസിനെക്കാൾ മരിയയ്ക്ക് ഇണങ്ങുന്നത് മോഡലിംഗാണെന്നാണ് മറ്റുചിലരുടെ കമന്റ്. 8.76 മില്യനാണ് ഷറപ്പോവയുടെ ഇൻസ്റ്റാഗ്രാം ഫോളവേഴ്സ്മരിയയ്ക്ക് കൂട്ടായി കനേഡിയൻ ടെന്നീസ് താരം യൂജിൻ ബുക്കാർഡും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തിട്ടുണ്ട്. ഷോർഡ്സും പെട്ടിപോലുള്ള ഉടുപ്പും ധരിച്ചാണ് താരത്തിന്റെ നിൽപ്പ്. ഇതും വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല.

ഷറപ്പോവ
ഏറെ ആരാധകരുടെ പ്രൊഫഷണൽ ടെന്നിസ് താരമാണ് മരിയ ഷറപ്പോവ .2014 ജൂലായ് 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ റാങ്കിംഗ് പ്രകാരം ആറാം സ്ഥാനത്തായിരുന്നു.അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്. ടെന്നീസിൽ കത്തിനിൽക്കുമ്പോഴാണ് ഇത്തേജനമരുന്ന് വിവാദത്തിൽ പെട്ടത്.