halow-winday

വാഷിംഗ്ടൺ: ഭൂതപ്രേത പിശാചുക്കൾക്ക് ഭൂമിയിൽ വിഹരിക്കാൻ ഒരു ദിവസമുണ്ട്. ഒക്ടോബർ 31. ഹലോവിൻഡേ എന്ന പേരിലാണ് വിദേശികൾ ഈ ദിവസം ആഘോഷിക്കുന്നത്. സൗഭാഗ്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഹാലോവീൻ ഡേ പ്രധാനമായും ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയുടെ പല ഇടങ്ങളിലും ഹാലോവീൻ ആഘോഷം നടന്നുവരുന്നുണ്ട്.

വ്യത്യസ്തമായ വേഷങ്ങൾ ധരിച്ച് കുട്ടികളും മുതിർന്നവരും തെരുവിലറങ്ങി പാട്ടും ആട്ടവുമായി ആകെ ആഘാഷമാണ് ഈ ദിനം. ഭാഗ്യ ചിഹ്നമായ മത്തങ്ങയുടെയും പ്രേതങ്ങളുടെയും സിനിമ കഥാപാത്രങ്ങളുടെയുമെല്ലാം വേഷം ധരിച്ചാണ് ഇവർ വരുക. പൈശാചിക വേഷം, ഭൂതവാസമുള്ള വീട്, ഭയപ്പെടുത്തുന്ന സിനിമകൾ അങ്ങനെ പലതും ഈ ദിവസം കാണാം. ഇത് കാണാനായി മാത്രം ധാരാളം സഞ്ചാരികൾ യുണൈറ്റഡ് സ്റ്റേസിൽ എത്താറുണ്ട്.


2000 വർഷങ്ങൾക്ക് മുൻപ് അയർലണ്ടിൽ ജീവിച്ച സെൽട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബർ ഒന്നിനായിരുന്നു അവരുടെ പുതുവർഷം. വേനൽക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാർക്ക് വിന്റർ) തുടക്കമാണ് നവംബർ മാസം. സാംഹൈൻ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. ചരിത്രം അനുസരിച്ചു പണ്ട് കാലത്ത് മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നു.