ടോക്കിയോ: ദേവപ്രീതിക്കായി കാവടിയെടുക്കുന്നതും അഗ്നികുണ്ഠത്തിനു മുകളിലൂടെ നടക്കുന്നതുമൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിലെ സ്ഥിരംകാഴ്ചകളാണ്. എന്നാൽ, കേരളത്തിനു പുറത്ത്, ഇന്ത്യയ്ക്ക് പുറത്ത് അങ്ങ് ജപ്പാനിലും ഇത്തരം കാവടിയാട്ടങ്ങളും തീയിൽനടത്തവുമൊക്കെ ഉണ്ടെന്ന് കേട്ടാലോ? ജപ്പാനിലെ ബുദ്ധമത വിശ്വാസികൾക്കിടയിലാണ് ഇത്തരം വിചിത്രാചാരങ്ങളുള്ളത്. ഹിവാതാരി ഷിൻജിയെന്നാണ് ഈ അഗ്നിക്കാവടിയെ അവർ വിളിക്കുന്നത്.
കോബാ റ്റാഷിയെന്ന ബുദ്ധപുരോഹിതനാണ് നൂറ്റാണ്ടുകൾക്കുമുമ്പ് ഈ ആചാരം തുടങ്ങിവച്ചതെന്നാണ് അവരുടെ വിശ്വാസം. എല്ലാവർഷവും ഡിസംബർ 16നാണ് ഈ ആഘോഷങ്ങൾ നടക്കുക. ബുദ്ധവിഹാരത്തിൽ നടക്കുന്ന ചടങ്ങിൽ കാവടിയേന്തിയ പുരുഷന്മാർ അഗ്നികുണ്ഠത്തിനുമുകളിലൂടെ നടക്കും. ഇനി നമ്മുടെ ശരക്കാവടിയുമായി അടുത്ത് ബന്ധമുള്ള മറ്റൊരു ഐറ്റംകൂടിയുണ്ടവിടെ. തൈപ്പൂസം. ശരീരത്തിൽ ശൂലം തറച്ചുകയറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഒരാളുടെ ശക്തിയും ലക്ഷ്യവും നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം.