മൂത്രത്തിന്റെ കൾചർ ചെയ്ത്അതിന് അനുയോജ്യമായ ആന്റി ബാക്ടീരിയൽ മരുന്നുകൾ രോഗിക്ക് നൽകണം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെമൂത്രരോഗാണുബാധയ്ക്കാണ് പ്രോസ്റ്റാറ്റൈറ്റിസ് എന്നു പറയുന്നത്. അക്യൂട്ട് ബാക്ടീരിയൽ പ്രോസ്റ്റാറ്റൈറ്റിസ് രോഗിക്ക് വിറയലോടുകൂടിയ പനി, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രമൊഴിക്കുവാൻ തടസം, അടിവയറ്റിലും നാഭിയിലും വേദന, നടുവേദന, മൂത്രത്തിൽ പഴുപ്പ് മുതലായവയാണ് രോഗലക്ഷണങ്ങൾ. രക്തം, മൂത്രം മുതലായവയുടെ പരിശോധന, മൂത്രത്തിന്റെ കൾച്ചർ അൾട്രാസൗണ്ട് സ്കാൻ പരിശോധന മുതലായവ രോഗനിർണയത്തിന് സഹായകരമാണ്. മലദ്വാരത്തിൽ കൂടിയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉള്ളതായിരിക്കും.
ആന്റി ബാക്ടീരിയൽ മരുന്നുകൾ, ആൽഫാ ബ്ളോക്കർ മരുന്നുകൾ, പനിക്കുള്ള മരുന്നുകൾ, മൂത്രം പൂർണമായി തടസപ്പെട്ടിരിക്കുകയാണെങ്കിൽ കത്തീറ്റർ ഇടുക മുതലായവയാണ്ചികിത്സയുടെ രീതികൾ. മേല്പറഞ്ഞ ചികിത്സയ്ക്കുശേഷവും വിട്ടുമാറാത്ത പനി നിൽക്കുകയാണെങ്കിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പഴുപ്പ് കെട്ടിനിൽക്കുകയായിരിക്കും. മലദ്വാരത്തിൽ കൂടിയുള്ള അൾട്രാസൗണ്ട് സ്കാൻ (TRUS) വഴി രോഗനിർണയം നടത്താം. മൂത്രനാളിയിൽ കൂടി എൻഡോസ്കോപ് ഉപയോഗിച്ച് പഴുപ്പ് നീക്കം ചെയ്യാം.
ക്രോണിക് ബാക്ടീരിയൽ പ്രോസ്റ്റാറ്റൈറ്റിസ്എന്ന രോഗത്തിൽ അടിവയറ്, നാഭി, നടുഭാഗം മുതലായ ഇടങ്ങളിൽ വേദന, മൂത്രമൊഴിക്കുമ്പോൾ വേദന, ഇടവിട്ട് മൂത്രരോഗാണുബാധ ഉണ്ടാവുക, മൂത്രതടസം മുതലായവയാണ് ലക്ഷണങ്ങൾ. മൂത്രത്തിൽ ഇടവിട്ട് പഴുപ്പ് ഉണ്ടാവുകയാണ് ഒരു ലക്ഷണം. ആന്റിബാക്ടീരിയൽ മരുന്നുകൾ, ആൽഫാബ്ളോക്കറുകൾ മുതലായവ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പ്രായമായ രോഗികളിൽ TURP മൂലം ഗ്രന്ഥി മാറ്റുന്നത് രോഗിക്ക് ആശ്വാസം നൽകും.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ"
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297