-china

ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് സഹായ ഹസ്തവുമായി ചൈന. 600 കോടി ഡോളറാണ് സഹായ വാഗ്ദാനമായി ചൈന അറിയിച്ചത്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷീ ജിം പിങുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചൈന പ്രഖ്യാപനം നടത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് സഹായ വാഗ്‌ദാനം നൽകാൻ അന്താരാഷ്ട്ര നാണയനിധി കഠിന വ്യവസ്ഥകളാണ് മുന്നോട്ട് വച്ചിരുന്നത്. ഇതിനിടെയാണ് ചൈന വാഗ്‌ദാനം നൽകിയത്. പാകിസ്താനിലൂടെ കടന്ന് പോകുന്ന സാമ്പത്തിക ഇടനാഴിക്ക് ചൈന 300 കോടി നൽകുമെന്നും വാഗ്‌ദാനവും നൽകിയിരുന്നു.പാക്-ചൈന സാമ്പത്തിക ഇടനാഴിയിലാരംഭിക്കുന്ന ബസ് സർവ്വീസിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. എതിർപ്പ് മറികടന്ന് ബസ് സർവ്വീസ് ഇന്ന് ആരംഭിക്കും. എന്നാൽ ഇത് ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന അറിയിച്ചു.മുൻപ് 150 കോടി ഡോളറിന്റെ വായ്പാ സഹായവും ചൈന പ്രഖ്യാപിച്ചിരുന്നു.