-alok-kumar-verma

ന്യൂഡൽഹി : സി.ബി.ഐ തർക്കങ്ങളെ തുടർന്ന് നിർബന്ധിതാവധിയിൽ പ്രവേശിക്കേണ്ടി വന്ന അലോക് വർമ്മയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഡയറക്ടർ സ്ഥാനത്ത് അദ്ദേഹത്തെ തുടരാൻ അനുവദിക്കണമെന്നും കാലാവധി പൂർത്തീകരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മല്ലികാർജുൻ ഖാഡ്ഗെ സുപ്രീം കോടതിയെ സമീപിച്ചു.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്തു കൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സ‌ർക്കാരിനോ കേന്ദ്ര വിജിലൻസിനോ സി.ബി.ഐ ഡയറക്ടറെ ചുമതലയിൽ നിന്ന് മാറ്റാൻ അധികാരമില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.റഫേൽ ഇടപാട് സംബന്ധിച്ച് അലോക് വർമ്മ നടത്തിയ അന്വേഷണത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഫ്രഞ്ച് കമ്പനി 284 കോടിരൂപ അനിൽ അംബാനിയുടെ റിലയൻസിൽ നിക്ഷേപിച്ചതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.