-shivadasan

പത്തനംതിട്ട : ശബരിമല തീർത്ഥാടകൻ ശിവദാസന്റേത് അപകടമരണമായി കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ പതിനെട്ടിന് ശബരിമലയിൽ തീർത്ഥാടനത്തിനായി പോയ ശിവദാസ് തൊട്ടടുത്ത ദിവസം വീട്ടിൽ വിളിച്ചിരുന്നെന്നും ഭാര്യ ലളിത പറഞ്ഞു.'' അയൽക്കാരുമായുള്ള തർക്കം നേരത്തേ പരിഹരിച്ചിരുന്നു. ഭർത്താവിന്റെ മരണം അപകടത്തെ തുടർന്നാണെന്ന് വിശ്വസിക്കുന്നില്ല''- ലളിത പറഞ്ഞു.

മകൻ ശരത്ത് പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. 22ന് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല ശരത് ആരോപിച്ചു. ശിവദാസിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശരത് ആവശ്യപ്പെട്ടു.

രക്തസ്രാവമാണ് ശിവദാസിന്റെ മരണകാരണമെന്ന് പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട്. ഉയത്തിൽ നിന്ന് വീണതിനെ തുടർന്നാകാം ശിവദാസിന്റെ തുടയെല്ല് രണ്ടായി പൊട്ടി മാറിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവമാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീഴ്ചയിലോ അപകടം കൊണ്ടോ ഇത്തരത്തിൽ സംഭവിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കി. പത്തനംതിട്ട ളാഹയ്ക്ക് സമീപത്തെ കൊക്കയിൽ നിന്നാണ് ശിവദാസിന്റെ മൃതദേഹം കണ്ടെടുത്തത്.