വാഷിംഗ്ടൺ ഡിസി: നിക്കി ഹാലെ സ്ഥാനം ഒഴിയുന്ന യുഎൻ അംബാസഡർ പദവി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്‌പോക്ക് വുമൻ ഹെതർ നോരെറ്റിന് നൽകുമെന്ന് വൈറ്റ് ഹൗസ് സീനിയർ ഒഫിഷ്യൽ സൂചന നൽകി. യുഎൻ അംബാസഡർ നിയമനത്തിന് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഹെതർ ഒന്നാം സ്ഥാനത്താണെന്നും വക്താവ് പറഞ്ഞു.
2017 ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സ്എന്ന ടെലിവിഷൻ ഷോയുടെ അവതാരകയായിരുന്നു ഇവർ. ഇല്ലിനോയിൽ ജനിച്ച ഹെതർ കൊളംമ്പിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ജർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഫോറിൻ പോളിസി, ഇന്റർനാഷനൽ റിലേഷൻസ് എന്നീ വിഷയങ്ങളിൽ കഴിവു തെളിയിച്ച ഇവർ എബിസി ന്യൂസിൽ നിന്നാണ് ഫോക്‌സ് ന്യൂസിൽ എത്തിയത്.
തിങ്കളാഴ്ച ട്രംപുമായി കൂടികാഴ്ച നടത്തുന്നതോടെ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിക്ക് ഹാലെ കഴിഞ്ഞ മാസം സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അവസാനത്തോടെ പുതിയ അംബാസഡറെ ട്രംപിന് കണ്ടെത്തേണ്ടി വരും.