ambati-rayudu

ഹൈദരാബാദ്: ഇന്ത്യയുടെ മദ്ധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഇറക്കിയ പത്രകുറിപ്പിലുണ്ട്. ഇനി മുതൽ ഹൈദരാബാദിന്റെ രഞ്ജി ട്രോഫി ടീമിൽ ഹൈദരാബാദ് ക്യാപ്റ്റൻ കൂടിയായിരുന്ന അമ്പാട്ടി കളിക്കില്ല. പരിമിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കും. ബി.സി.സി.ഐ,​ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ,​ ആന്ധ്രാ ക്രിക്കറ്റ അസോസിയേഷൻ,​ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ,​ വിദർഭ ക്രിക്കറ്റ് തുടങ്ങിയ സംഘടനകൾക്ക് നന്ദി അറിയിക്കുന്നതായും കുറിപ്പിലുണ്ട്.

അടുത്തിടെ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അമ്പാട്ടി റായിഡു ഇന്ത്യയുടെ ഏഷ്യ കപ്പ്, വിൻഡീസ് പരമ്പര വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു.