തിരുവനന്തപുരം: ഇ.പി.ജയരാജന് ശേഷം എൽ.ഡി.എഫ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്കെതിരെ കൂടി ബന്ധുനിയമനവിവാദം ഉയർന്നതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. മതിയായ യോഗ്യതയില്ലാത്തതിനാൽ മറ്റൊരാളെ നിയോഗിച്ചെന്ന് മന്ത്രി തന്നെ പരോക്ഷമായി സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ അവസരത്തിൽ മന്ത്രിയെയും ഇക്കാര്യത്തിൽ പ്രതികരിക്കാതിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കളെയും രൂക്ഷമായി വിമർശിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ‌്വ.ടി.സിദ്ധീഖ് രംഗത്തെത്തി.
കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സമരത്തെയും ബന്ധുനിയമന വിവാദത്തെയും ചേർത്തായിരുന്നു സിദ്ധീഖിന്റെ കളിയാക്കൽ. തങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽ എവിടെയെന്ന് കേന്ദ്രസർക്കാരിനോട് ചോദിക്കേണ്ടത് തന്നെയാണ്, നല്ലകാര്യം. എന്നാൽ ഇക്കാര്യം തിരുവനന്തപുരത്ത് നിന്ന് ചോദിച്ചാൽ അത് കൊച്ചാപ്പയും ചിറ്റപ്പനും കൊണ്ട് പോയെന്ന മറുപടി കേൾക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ കളിയാക്കി.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
Where is my job (എന്റെ ജോലിയെവിടെ?) എന്ന ചോദ്യവുമായി ഡിഫിക്കാർ ഡൽഹിയിൽ ഇന്ന് കടുത്ത പോരാട്ടത്തിലായിരുന്നു, നല്ല കാര്യം. ചോദിക്കേണ്ടത് തന്നെ, ദേശീയ നേതാക്കൾ എന്നാൽ കേരള നേതാക്കൾ തന്നെയായതിനാൽ റിയാസും, റഹീമും, സ്വരാജുമൊക്കെയാണു സമരത്തിന്റെ മുന്നിൽ, പറഞ്ഞ് വരുന്നത് അതല്ല; ഇതേ ചോദ്യവുമായി ഈ അഖിലേന്ത്യാ കേരള നേതാക്കൾ തിരുവനന്തപുരത്ത് വന്ന് ചോദിച്ചാൽ ഉത്തരം കിട്ടുക, അതൊക്കെ കൊച്ചാപ്പയും ചിറ്റപ്പനുമൊക്കെ ബന്ധുക്കൾക്ക് കൊടുത്തു എന്നാവും