അറ്റോർണി ജനറൽ പിൻമാറി
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം ട്രസ്റ്റി അദ്ധ്യക്ഷൻ പി. രാമവർമ്മ രാജ, ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പരിഗണിക്കില്ല. ശബരിമല കേസിൽ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായിരുന്നു അദ്ദേഹം. പക്ഷേ പിൻമാറാനുള്ള കാരണം പറഞ്ഞിട്ടില്ല. ഹർജികൾ കെ.കെ. വേണുഗോപാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൈമാറി. അഭിഭാഷകയായ ഗീനാ കുമാരി, എ.വി. വർഷ എന്നിവരാണ് കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.