ബംഗളൂരു: കർണാടത്തിലെ മൂന്ന് ലോക്‌സഭ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ 66.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ലോക്‌സഭാ മണ്ഡലങ്ങളായ ശിവമോഗ, ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിൽ യഥാക്രമം 61.05, 63.85, 53.93 എന്ന നിരക്കിലായിരുന്നു പോളിംഗ്.
ലോക്‌സഭാ മണ്ഡലങ്ങളായ രാമനഗരയിലും ജാംഖണ്ഡിയിലും യഥാക്രമം 73.71, 81.58 എന്ന നിരക്കിലായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് തുടങ്ങിയപ്പോൾ തണുത്ത പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് നില മെച്ചപ്പെട്ടു. പൊതുവെ സമാധാനപരമായിരുന്നു വോട്ടിംഗ്. പൊലീസ് നേതൃത്വത്തിൽ വോട്ടിംഗ് കേന്ദ്രത്തിലെല്ലാം ശക്തമായ സുരക്ഷയൊരുക്കിരുന്നു. മൊത്തം 6,450 പോളിംഗ് കേന്ദ്രത്തിൽ നിന്നായി 54,54,275 പേർ വോട്ട് രേഖപ്പെടുത്തി. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 31 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
സംസ്ഥാനത്ത് അധികാരത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിലയിരുത്തലായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. നവംബർ ആറിനാണ് വോട്ടെണ്ണൽ.