actor-prakash-raj

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശക്തമായ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. അമ്മയ്‌ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ജനിച്ചത് അമ്മയിൽ നിന്നാണ്. എന്നിട്ടും സ്ത്രീകൾക്ക് ആരാധനാ കാര്യത്തിൽ വിലക്കെന്തിനാണെന്ന് മനസിലാകുന്നില്ല. തന്നെ സ്ത്രീകൾ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെ ദൈവമല്ലെന്നും താരം വ്യക്തമാക്കി.

പ്രളയക്കെടുതിയിൽ പെട്ട കേരളത്തിന് കേന്ദ്രസർക്കാർ നൽകിയ ധനസഹായത്തെയും പ്രകാശ് രാജ് ശക്തമായ രീതിയിലാണ് വിമർശിച്ചത്. കേരളത്തിന് നാമമാത്രമായ തുകയാണ് കേന്ദ്രസർക്കാർ ധനസഹായമായി നൽകിയത്. പ്രതിമ നിർമിക്കാൻ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നിട്ടും കേരളത്തിന് 600 കോടിയുടെ സഹായമാണ് കേരളത്തിന് നൽകിയത്. നമ്മുടെ നികുതിപ്പണമാണ് പ്രതിമ നിർമിക്കാനും മറ്റും ഇങ്ങനെ ധൂർത്തടിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.