വി. സിനിമാസിന്റെ ബാനറിൽ നടൻ മധുപാൽ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' ഒൻപതിന് പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്, അനുസിതാര, നിമിഷാ സജയൻ, നെടുമുടി വേണു, സാദിഖ്, സുധീർ കരമന, ബാലു വർഗീസ്, ജി. സുരേഷ് കുമാർ, സൈജു കുറുപ്പ്, അരുൺ, സുജിത് ശങ്കർ, സിബി ജോസ്, കെ.ടി.എസ് പടന്ന, വി.കെ. ബൈജു, ശരണ്യ, ശ്വേതാമേനോൻ, ദിലീഷ് പോത്തൻ, അലൻസിയർ, വത്സലാ മേനോൻ, ദേവി, മഞ്ജുവാണി എന്നിവർ അഭിനയിക്കുന്നു. ജീവൻ ജോബ് തോമസിന്റേതാണ് തിരക്കഥ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.