ബാലു വർഗീസ്, കെ.ടി.സി അബ്ദുള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ പുരോഗമിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് നിർമ്മാണം. രൺജി പണിക്കർ, ശ്രീജിത്ത് രവി, ഇർഷാദ്, നോബി, പ്രേം കുമാർ, രാമു, മാമുക്കോയ, ജാഫർ ഇടുക്കി, നസീർ സംക്രാന്തി, കൈനഗിരി തങ്കരാജ്, ഉണ്ണിരാജ, സുന്ദരപാണ്ഡ്യൻ, രാജേഷ് പരവൂർ, സി.പി. ദേവ്, രചന നാരായണൻ കുട്ടി, മീര വാസുദേവ്, മാല പാർവതി, സാവിത്രി രാജീവൻ, കെ.പി.എ.സി ലീലാമണി, ബേബി സേവ്യർ, രജനി മുരളി, രേഖ ശേഖർ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു. തിരുവനന്തപുരം, വയനാട്, മുംബയ് തുടങ്ങിയവയാണ് മറ്റ് ലൊക്കേഷനുകൾ. ഛായാഗ്രഹണം: അൻസൂർ, സംഗീതസംവിധാനം: ഹിഷാം അബ്ദുൾ വഹാബ്, സാജൻ കെ. റാം.