nithya-menon

ടി.കെ. രാജീവ് കുമാറിന്റെ 25ാമത് ചിത്രമായ 'കോളാമ്പി'യുടെ ഷൂട്ടിംഗ് തുടങ്ങി. നിത്യാമേനോൻ, രൺജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ, സുരേഷ് കുമാർ, പി. ബാലചന്ദ്രൻ, സിദ്ധാർത്ഥ് മേനോൻ, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, മഞ്ജു പിള്ള, പൗളി വത്സൻ, ജോജു ജോർജ് എന്നിവർ അഭിനയിക്കുന്നു.


നിർമ്മാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമന ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ രവി വർമ്മൻ, റസൂൽ പൂക്കുട്ടി, സാബുസിറിൽ എന്നിവരും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. കഥ, തിരക്കഥ: ടി.കെ. രാജീവ് കുമാർ, സംഭാഷണം: ഡോ. വേണുഗോപാൽ, ഗാനങ്ങൾ: വിനായക് ശശികുമാർ, സംഗീതം: രമേഷ് നാരായണൻ, എഡിറ്റിംഗ്: അജയ് കുയിലൂർ.