celery

വിപണിയിലുണ്ടെങ്കിലും വിദേശിയായ സെലറിയുമായി പലരും ചങ്ങാത്തം കൂടുന്നില്ല. എന്നാലറിയൂ, സെലറി ചില്ലറക്കാരനല്ല. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നീ ധാതുക്കളും വിറ്റാമിനുകളായ കെ, എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.
രക്തത്തെ ശുദ്ധീകരണത്തിനുള്ള ഘടകമായ ക്ലോറോഫിൽ ധാരാളം സെലറിയിലുണ്ട്. അതിനാൽ കാൻസറുൾപ്പെടെ മാരക രോഗങ്ങളെ പ്രതിരോധിക്കും. തലച്ചോറിന്റെ ശേഷി വർദ്ധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും കഴിവുണ്ട്. അതിനാൽ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ആന്റി ഓക്‌സിഡന്റിന്റെ കലവറയായ സെലറി ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഊർജ്ജവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായ ഈ ഇലക്കറി ദഹനം സുഗമമാക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു.അമിതവണ്ണം ഇല്ലാതാക്കാനുള്ള കഴിവും സെലറിക്കുണ്ട്. ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ നല്ല ഉറക്കം നൽകും. കാഴ്ചശക്തിയിൽ വർദ്ധനവുണ്ടാകും.ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനാൽ ഹൃദയാരോഗ്യ സംരക്ഷണത്തിലും മികച്ച പങ്ക് വഹിക്കുന്നുണ്ട്.


നല്ലൊരു ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിറുത്താനും ചൂട് കാലത്തും സെലറി സാലഡ് നിത്യവും കഴിക്കാം.